എന്റെ പ്രണയിനി , നീ എവിടെയാണ് ???
കുഞ്ഞുനാളില്‍ അമ്മയെ പറ്റിച്ചേര്‍ന്ന് കല്യാണവീടുകളില്‍ പോകുമ്പോള്‍ കതകിനിടയില്‍ നിന്നും കുഞ്ഞരിപ്പല്ലുകാട്ടി എന്നെ നോക്കി ചിരിച്ചിരുന്നില്ലേ നീ...
അച്ഛനോട് മിഠായി വേണം എന്നുപറഞ്ഞ് ചിണുങ്ങുമ്പോള് നിനക്കു കിട്ടിയതില്‍ പാതി എനിയ്ക്ക് തരാനായാഞ്ഞില്ലേ നീ...
പള്ളിക്കൂടത്തില്‍ പഠിപ്പിയ്ക്കുന്നതിനിടയില്‍ ബഹളം വെച്ചതിന് പെണ്കുട്ട്യോളുടെ അടുത്തിരിത്തുമ്പോള് എന്നടുത്തിരിയ്ക്കുന്നവളെ അസൂയയോടെ തുറിച്ചു നോക്കിയില്ലേ നീ...
ഗൃഹപാഠം ചെയ്യാത്ത എനിയ്ക്കായി സ്വന്തം നോട്ട്ബുക്ക് നീട്ടുവാന്‍ തുനിഞ്ഞില്ലേ നീ...
മാഷിന്റെ ചൂരല്ക്കഷായത്തിനായ് കൈനീട്ടുമ്പോള്‍ അത് കാണാനാകാതെ കണ്ണുപൂട്ടി എനിയ്ക്ക് വേദനിക്കല്ലേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നില്ലേ നീ...
കൂട്ടരോടൊത്ത് വര്‍ത്തമാനം പറഞ്ഞ് നില്ക്കുമ്പോള് ഞാന്‍ നിന് മുടിക്കെട്ടില്‍ പിടിച്ചുവലിച്ചോടുന്നത് ഉള്ളിന്റെയുള്ളില്‍ ആസ്വദിച്ചിരുന്നില്ലേ നീ...
പാഠം പഠിപ്പിക്കുമ്പോള്‍ മാഷിന്റെ കണ്ണുവെട്ടിച്ച് ഞാനിരിയ്ക്കുന്നിടത്തേയ്ക്ക് കാക്കക്കണ്ണോടിച്ചിരുന്നില്ലേ നീ...
അവിടെല്ലാം നിന്നെ തിരിച്ചറിയുവാന്‍ എനിയ്ക്ക് കഴിഞ്ഞില്ലല്ലോ...
ഇന്ന് എവിടെ എന്റെ വാലന്റൈന്‍ സമ്മാനം എന്ന് ചോദിച്ച്, മുത്തവും വാങ്ങി എന്നിലൊട്ടികിടക്കുമ്പോള് ഞാന്‍ നിന്നെ തിരിച്ചറിയുന്നു മാളൂ ...
നീ എന്‍ പ്രണയിനി :)
ഈ പ്രണയദിനത്തില്‍ ഈശ്വരന് എനിക്കായ് നല്കിയ നിധിയ്ക്ക് പ്രണയപൂര്‍വ്വം ....
16 comments:
പുള്ളികാരി ഇപ്പോ എവിടെ .....
@എറക്കാടൻ / Erakkadan :
എന്റെ ഭാര്യ :)
അതുശരി...!! അപ്പ അതാണ്...!! സംഗതി..!!!
Black Background ല്‍ Red Text വായിക്കുവാന്‍ പ്രയാസം.
ഭാഗ്യവാന്..!
അപ്പൊ ആശാന്‍പള്ളിക്കൂടത്തില്‍ പഠിക്കുമ്പൊഴേ തുടങ്ങിയതാണല്ലേ..
ആ മാളുവിന്റെ ഒരു കാര്യമേയ്.. വല്ലാത്ത കഷ്ടം തന്നെ.. അന്നു മുതലെങ്ങനെ സഹിച്ചു വ്യാസേട്ടനെ?
കൊള്ളാട്ടോ.. നല്ല പ്രണയദിന സമ്മാനം..
ഹും കൊള്ളാം
കൊച്ചു കള്ളാ..... ആള് കൊള്ളാമല്ലോ.... അപ്പോള്‍.... കുട്ടിക്കാലം മുതല്ക്കു തന്നെ വേദ വ്യാസന് ഒരു "വാലന്‍"ടൈന് ആണ് ... അല്ലെ.... സൂപ്പര്‍....!
ഓഹോ, ഇങ്ങനാരുന്നോ?? കൊള്ളാം!
ഒരു വിധത്തില്‍ ഭാഗ്യവാനാ, നന്നായി വരട്ടെ
"Oru naru pushpamayi ennekku neelunna
mizhimuna arudethavam
oru manju harshamayi ennil thulumbunna
ninavukalare orthavaam"
-------------------------------
Nice Post.....!!!!
എരിവും പുളിയും ചവർപ്പും മധുരവും ഒരുമിച്ചു നുകർന്ന് ഇനിയുമനേകം പ്രണയദിനങ്ങൾ ആസ്വദിക്കൂ....!
അപ്പം അങ്ങനെ ആണ് അല്ലെ കാര്യങ്ങള്‍ !! കൊള്ളാം ;-)
@ഖാന്‍പോത്തന്‍കോട് :
ഞാന്‍ ഫോണ്ട് കളര്‍ മാറ്റി, നന്ദി :)
@കുമാരന് | kumaran :
നന്ദി :)
@ratheeshr :
ഇല്ല രതീഷേ, ഞങ്ങള്‍ കോളേജിലായിരുന്നു ഒരുമിച്ച് :), ബാക്കിയെല്ലാം എന്റെ സങ്കല്‍പ്പങ്ങള്‍
@ശ്രീ :
നന്ദി :)
@Vishnu H :
കുട്ടിക്കാലം മുതല്ക്കേ " വാല് " ആയിരുന്നു, അതിനൊരുപാട് അച്ഛന്റെ കൈയ്യില്‍ നിന്നും വാങ്ങിച്ചുകൂട്ടീട്ടും ഉണ്ട് :)
@അരുണ്‍ കായംകുളം :
:) ഹും :)
@Kiran KV :
നന്ദി :)
@jayanEvoor :
ആശംസകള്‍ക്ക് നന്ദി , ജയേട്ടാ
@വിഷ്ണു :
എതാണ്ട് ഇതേ പൊലെയൊക്കെയാ കാര്യങ്ങള്‍ ;)
@techquiz :
സുഹൃത്തേ , തങ്കളുടെ കമ്ന്റു് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു, എന്റെ സ്വാതന്ത്ര്യത്തിനു മേലെ കയറാന്‍ ആരും ശ്രമിയ്ക്കുന്നത് എനിയ്ക്കിഷ്ടമല്ല, സ്വന്തം പേരോ, മെയില്‍ ഐഡിയോ ഇല്ല്ലാത്ത ഒരാളോട് സംസാരിക്കാനും എനിയ്ക്ക് താല്പര്യമില്ല, ദയവായി വീണ്ടും വരാതിരിയ്ക്കുക
എനിക്ക് വയ്യ. this is the best valentine gift...
ഇനിയുമിനിയും പ്രണയിച്ചുകൊണ്ടേയിരിക്കൂ.
sangathi mothathil adipoli
എന്തരടെ .......എവിടെടെ അവള്
Post a Comment