Saturday, February 13, 2010

എന്റെ പ്രണയിനി , നിനക്കായ്




എന്റെ പ്രണയിനി , നീ എവിടെയാണ് ???
കുഞ്ഞുനാളില്‍ അമ്മയെ പറ്റിച്ചേര്‍ന്ന് കല്യാണവീടുകളില്‍ പോകുമ്പോള്‍ കതകിനിടയില്‍ നിന്നും കുഞ്ഞരിപ്പല്ലുകാട്ടി എന്നെ നോക്കി ചിരിച്ചിരുന്നില്ലേ നീ...
അച്ഛനോട് മിഠായി വേണം എന്നുപറഞ്ഞ് ചിണുങ്ങുമ്പോള്‍ നിനക്കു കിട്ടിയതില്‍ പാതി എനിയ്ക്ക് തരാനായാഞ്ഞില്ലേ നീ...
പള്ളിക്കൂടത്തില്‍ പഠിപ്പിയ്ക്കുന്നതിനിടയില്‍ ബഹളം വെച്ചതിന് പെണ്‍കുട്ട്യോളുടെ അടുത്തിരിത്തുമ്പോള്‍ എന്നടുത്തിരിയ്ക്കുന്നവളെ അസൂയയോടെ തുറിച്ചു നോക്കിയില്ലേ നീ...
ഗൃഹപാഠം ചെയ്യാത്ത എനിയ്ക്കായി സ്വന്തം നോട്ട്ബുക്ക് നീട്ടുവാന്‍ തുനിഞ്ഞില്ലേ നീ...
മാഷിന്റെ ചൂരല്‍ക്കഷായത്തിനായ് കൈനീട്ടുമ്പോള്‍ അത് കാണാനാകാതെ കണ്ണുപൂട്ടി എനിയ്ക്ക് വേദനിക്കല്ലേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നില്ലേ നീ...
കൂട്ടരോടൊത്ത് വര്‍ത്തമാനം പറഞ്ഞ് നില്‍ക്കുമ്പോള്‍ ഞാന്‍ നിന്‍ മുടിക്കെട്ടില്‍ പിടിച്ചുവലിച്ചോടുന്നത് ഉള്ളിന്റെയുള്ളില്‍ ആസ്വദിച്ചിരുന്നില്ലേ നീ...
പാഠം പഠിപ്പിക്കുമ്പോള്‍ മാഷിന്റെ കണ്ണുവെട്ടിച്ച് ഞാനിരിയ്ക്കുന്നിടത്തേയ്ക്ക് കാക്കക്കണ്ണോടിച്ചിരുന്നില്ലേ നീ...

അവിടെല്ലാം നിന്നെ തിരിച്ചറിയുവാന്‍ എനിയ്ക്ക് കഴിഞ്ഞില്ലല്ലോ...

ഇന്ന് എവിടെ എന്റെ വാലന്റൈന്‍ സമ്മാനം എന്ന് ചോദിച്ച്, മുത്തവും വാങ്ങി എന്നിലൊട്ടികിടക്കുമ്പോള്‍ ഞാന്‍ നിന്നെ തിരിച്ചറിയുന്നു മാളൂ ...
നീ എന്‍ പ്രണയിനി :)

ഈ പ്രണയദിനത്തില്‍ ഈശ്വരന്‍ എനിക്കായ് നല്‍കിയ നിധിയ്ക്ക് പ്രണയപൂര്‍വ്വം ....

Wednesday, February 3, 2010

ഭൂമിക്കൊരു ചരമഗീതം

ഭൂമിക്കൊരു ചരമഗീതം
അമ്മതന്‍ മാറുപിളര്‍ന്നു തേടുന്നതെന്തു നീ
പെറ്റമ്മ തന്‍ രോദനം കേള്‍ക്കുവതില്ലെയോ
രമ്യ ഹര്‍മ്മ്യങ്ങള്‍ പടുത്തുയര്‍ത്തുവാന്‍
അമൂല്യ രത്നങ്ങള്‍ തേടുന്നുവോ ?

കീടം | bug

ഭൂമിക്കൊരു ചരമഗീതം
കീടമാണെന്നാരു പറഞ്ഞാലും
ഞാനറിയുന്നു ചങ്ങാതീ
ഞാനില്ലെങ്കില്‍ നീയും
നീയില്ലെങ്കില്‍ എന്‍ പരമ്പരയും ....