Wednesday, December 30, 2009

കമിതാക്കള്‍

കമിതാക്കള്‍

ജീവിതകൊടുംചൂടിനെ തണുപ്പിക്കാന്‍
മഹേശ്വരന്‍ തന്നൊരീ ജീവിതസഖി
ശീതകാല മഞ്ഞുപോലെന്നെ പുല്‍കവെ
മറക്കുന്നു പ്രഭോ ഞാന്‍ അങ്ങയെപ്പോലും ...
സാദരം ക്ഷമിച്ചനുഗ്രഹിച്ചാലും ...

കമിതാക്കള്‍

Monday, October 12, 2009

നിവൃത്തിയില്ലെനിയ്ക്കിതല്ലാതൊന്നുമേ ...



മതിയ്ക്കുന്നു ഞാന്‍ നിന്‍ ജീവനെ പക്ഷെ
മതിയാകയില്ല നിന്‍ മാംസമെനിയ്ക്ക്

വിറയ്ക്കുന്നുവെന്‍ പല്ലുകള്‍ സ്വയമറിയാതെ
നിരാലംമ്പനാം നിന്‍ മെയ്യില്‍ കോര്‍ക്കുമ്പോള്‍

ശപിക്കല്ലേ നീയെന്നെ സോദരാ
നിവൃത്തിയില്ലെനിയ്ക്കിതല്ലാതൊന്നുമേ ...







Monday, October 5, 2009

നിനക്കായ് ...



കാത്തിരുന്നു ഞാന്‍
വഴിക്കണ്ണുമായ് നിന്നെക്കാണാന്‍
കാതോര്‍ത്തിരുന്നു ഞാന്‍
നിന്‍ പാദസരത്തിന്‍ കൊഞ്ചലിനായ്

ഉറങ്ങാന്‍ ശ്രമിച്ചു ഞാന്‍
നിന്നെ കിനാവുകാണാന്‍
മയങ്ങാന്‍ കഴിഞ്ഞില്ലെനിയ്ക്ക്
നീ നഷ്ടപ്പെടുമെന്ന ഭീതിയില്‍

പടപൊരുതും ഞാന്‍
ഏത് ശത്രുവിനോടും
                                        നിനക്കുവേണ്ടി ...
മറക്കുവാന്‍ കഴിയില്ലെനിയ്ക്ക്
പക്ഷെ മരിയ്ക്കുവാന്‍ കഴിയും
                                      നിനക്കായ് ...

Wednesday, September 30, 2009

എന്നെന്നും നിന്നോടൊപ്പം



എനിയ്ക്കായ് നിന്നേയും നിനക്കായ് എന്നേയും
ചേര്‍ത്തുവച്ചു സര്‍വ്വേശ്വരന്‍
വിട്ടുകൊടുക്കില്ലൊരാള്‍ക്കും നിന്നെ ഞാന്‍
അത്ര ഗാഢമെന്നറിയുക സഖീ നീ എന്നുടെ പ്രണയം

Friday, September 18, 2009

ഏകനായ് ഞാന്‍



ഏകനായ് തുഴയുന്നു ഞാന്‍ ഈ ജീവിതത്തോണി
കൂടെ വരുന്നോ നീ പ്രതീക്ഷ തന്‍ തുരുത്തു തേടി ...

ഒരുനാള്‍ നാം ചെന്നെത്തും ആ പ്രതീക്ഷയിങ്കല്‍
അന്നേരം അരികില്‍ വേണം നീ മന്ദസ്മിതയായ് ...

Tuesday, September 15, 2009

ഇവര്‍ക്കല്ലേ ഓണം




ഓണം ഇവര്‍ക്കൊപ്പം :)
വീട്ടിലുള്ളതും വീട്ടിനടുത്തുള്ളതും ആയ കുട്ടികളെ കൂട്ടി ഓണപ്പരിപാടികള്‍ ആസു‌ത്രണം ചെയ്തപ്പോള്‍
**********************************************************************************
അത്തക്കളത്തിനായുള്ള ഒരുക്കങ്ങള്‍



ഊഞ്ഞാല്‍ക്കളികള്‍



വാഴവെട്ടു മല്‍സരം

നല്ല പ്രായത്തില്‍ ഞാന്‍ എന്തോരം മരങ്ങള്‍ വെട്ടിയിട്ടുള്ളതാ പിന്നെയാ ഈ ഒണക്ക ച്ചെ ഓണ വാഴ : ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ - സുകുമാരന്‍ മാമന്‍ :)

കാഴ്ചക്കാര്‍
വി ഐ പി ഏരിയ
സാദാ ടിക്കറ്റ്‌ :)

സമ്മാനദാനം : ബൈ കുട്ടീസ്‌ ടു കുട്ടീസ്‌ :)

പുന്നയ്ക്ക പറക്കല്‍ മല്‍സരം

നാരങ്ങയും സ്പൂണും
നാരങ്ങ കളയല്ലേ മക്കളെ അടുത്ത മല്‍സരം നടത്താനുള്ളതാ :)

ഞാന്‍ ജയിച്ചേ ................. അല്ലടാ ഞാനാ ജയിച്ചത് :)

ഉറിയടി മല്‍സരം :)



ചേട്ടാ കിട്ടിയ കാശിന്റെ പകുതിയ്ക്ക് വള വാങ്ങി തരണേ :)

ചാടിപ്പിടിച്ചോ ബിസ്കുറ്റ് :)


കലമടി മല്‍സരം







കറങ്ങാന്‍ പോയപ്പോള്‍ കണ്ട കാഴ്ചകള്‍

ചിറയിന്‍കീഴ്‌ ജലോത്സവം
കായലില്‍ ചുറ്റുന്ന മന്ത്രിമാര്‍ :)




പോത്തന്‍കോട് ജംഗ്ഷനിലെ കമുകില്‍ കയറ്റമല്‍സരം


Tuesday, September 1, 2009

ഉത്രാടക്കാഴ്ചകള്‍



എന്റെ നാടായ പോത്തന്‍കോട് ഉത്രാടത്തിന് അണിഞ്ഞൊരുങ്ങി നിന്നപ്പോള്‍... ആള്‍ക്കാരുടെ തിരക്കുകാരണം ചന്തയ്ക്കകത്ത് കയറി ഫോട്ടോയെടുക്കാന്‍ കഴിഞ്ഞില്ല :)