
അപ്പുവേട്ടന് നായക്കുട്ടിയുടെ ഫോട്ടോ ഇട്ടപ്പോഴാണ് ഇവരുടെ കാര്യം ഓര്‍മ്മ വന്നത്. കുറച്ചുദിവസം മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചെടുത്ത ചിത്രങ്ങള്‍. മൊബൈലില്‍ എടുത്തവയായതിനാല്‍ വ്യക്തതക്കുറവ് ക്ഷമിയ്ക്കുക്ക.
***********************************************************************
ഇവന് ഒന്നാമന് : ആരോഗ്യവാന്‍, വാഹനങ്ങളേയോ, ആള്‍ക്കാരെയോ ശ്രദ്ധിയ്ക്കാതെ സുഖമായി റോഡിന് നടുവില്‍ ഉറങ്ങുന്നു.



ചേച്ചീ, ചവറാണെന്ന് കരുതി എന്നേയുംകൂടി അടിച്ചുകളയരുത്, ഒന്നുറങ്ങിക്കോട്ടെ പ്ലീസ് :)

ഇവന് രണ്ടാമന് : ആരോഗ്യത്തിന് വലിയ പ്രശ്നമില്ല, പക്ഷെ നാണക്കാരനായതിനാല് ചുവരിനോട് ചേര്‍ന്നുറങ്ങുന്നു.


ഇവന് മൂന്നാമന് : ദുര്ബലന്, സഹോദരന്മാരുമായി മല്‍സരിച്ച് അമ്മിഞ്ഞപ്പാലുകുടിയ്ക്കാന് കഴിവില്ല്ലാഞ്ഞതിനാലാകണം മെലിഞ്ഞുണങ്ങി, തണുപ്പ് സഹിക്കാനാകാതെ തളര്‍ന്നുറങ്ങുന്നത് (അവന്റെ സ്വപ്നങ്ങളില്‍ വയറുനിറയെ പാലുതരുന്ന അമ്മയായിരിയ്ക്കുമോ)


14 comments:
അയ്യോ.. പാവം.
പാവങ്ങൾ!
ചേച്ചി അടിച്ചുവാരുന്നതിന്റെ അടുത്തായിട്ടൊരു ക്യൂ കാണുന്നുണ്ടല്ലോ.കുപ്പി വാങ്ങാനുള്ള ക്യൂ ആണോ!
ഇതും ജന്മങ്ങള്.ഇവരുടെ കാര്യം നോക്കിയാല്‍ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്(സോറി, പട്ടിയോട് ഉപമിച്ചതല്ല:))
ho
ഫോട്ടോ എടുക്കാന്‍ കാണിച്ച “നാണമില്ലായ്മ”യ്ക്ക് നൂറുമാര്‍ക്ക്. മറ്റുള്ളവരുടെ നോട്ടം ഭാവനയില്‍ കാണാനാവുന്നുണ്ട്...
The last photos and your comments are really touching.. nice pics :)
ജനിച്ചു പോയി.... ഈ ഭൂമിയില്‍ എനിക്കും ഇത്തിരി ഇടം വേണം... :(
മൂന്നാമന്റെ സ്വപ്നം മനസ്സിലാക്കാന്‍ ശ്റമിച്ചിരിക്കുന്നത് സ്പര്‍ശിച്ചു ...
പാവം....
സങ്കടം തോന്നുന്നു. അവരുടെ അമ്മമാര്‍ അടുത്തുതന്നെ കാണുമായിരിക്കും. ഈ ഭൂമിയില്‍ അവര്‍ക്കും ഒരു സുഖ ജീവിതമുണ്ടാകട്ടേ.
ഇവന്റെ പടങ്ങള്‍ കണ്ട്, ഇവനെപ്പറ്റി എഴുതിയത് വായിച്ച്, ഇതാ ഇപ്പൊ ഈ തടിയന്റെ കണ്ണില്‍ വെള്ളം നിറഞ്ഞിരിക്കുന്നു.
ഒറ്റപ്പെടല്‍ എനിക്ക് ഒരിക്കലും വേദനയില്ലാതെ അനുഭവിക്കാനായിട്ടില്ല.
നല്ല വര്‍ക്ക്.
ഒരുതരത്തില്‍ അവര്‍ ഭാഗ്യം ചെയ്ത ജന്മങ്ങള്!
ഇതിലും ദയനിഇയമായി മനുഷ്യന് ചുരുണ്ടു കൂടിക്കിടക്കുന്ന (തണ്ണിയടിച്ചല്ല) കാഴ്ചകളും സുലഭം.
വേദന മനുഷ്യന്റെയായാലും, പട്ടിയുടെയായാലും നോവിക്കുന്നത് തന്നെ.
അതെ മൂന്നാമൻ മനസ്സിൽ ഒരു നൊമ്പരമായി
Post a Comment