Monday, August 17, 2009

ചെറായി മീറ്റ് (ബാക്കി ചിത്രങ്ങള്‍ )

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച.........

മന്ത്രമല്ല മായയല്ല വെറും പറ്റിപ്പ്‌ മാത്രം , ബിലാത്തിപ്പട്ടണത്തിന്റെ മാന്ത്രികപ്രകടനം


എവിടെത്തിരിഞ്ഞുനോക്കിയാലും അവിടെല്ലാം ക്യാമറകള്‍ മാത്രം.സുന്ദരിയായ ചെറായി തീരം

ഇവര്‍ എന്നെക്കൊണ്ട് 10 ഫോട്ടോ എടുപ്പിച്ചു ഒന്നും ശരിയായില്ല, അവസാനം ഞാന്‍ മതിയാക്കി.
ചില തത്വചിന്തകള്‍

പോങ്ങുമൂടനും സജ്ജീവും എന്റെ മുന്നില്‍ വെറും നിസാരര്‍ എന്ന് മസ്സിലും പെരുക്കി ജിഹേഷ്
മലയാളത്തില്‍ എഴുതുന്നതിന്റെ ആദ്യാക്ഷരി :)

ഇങ്ങേരിതെപ്പൊ തീര്‍ക്കും എന്ന ഭാവത്തോടെ പാവത്താന്‍
കാര്‍ട്ടൂണിസ്റ്റിനെ ഫ്രയിമിലാക്കന്‍ വിഫലശ്രമം നടത്തുന്ന സിബു
തോന്ന്യാസിയുടെ നേരേ കഴുകന്‍ കണ്ണുകളുമായി പാഞ്ഞടുക്കുന്ന പോങ്ങുമ്മൂടന്‍ (ചിത്രങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുക)


ടെക്നിക്കല്‍ ഡിസ്കഷന്‍ നടത്തുന്ന ശ്രീ@ശ്രേയസ്സിനേയും സൂര്യോദയത്തിനെയും പുച്ഛിച്ചു തള്ളുന്ന അപ്പൂട്ടന്‍എടെ ഇതില്‍ ഫിലിം കാണണില്ലല്ലാ , ക്യാമറ പ്രവര്‍ത്തിപ്പിക്കാനറിയാതെ ഹെല്പ് ലൈനില്‍ വിളിയ്ക്കുന്ന ഹരീഷേട്ടന്‍
ഇതൊരു നടയ്ക്ക് പോകുമെന്നു തോന്നണില്ല
പുള്ളിക്കാരന്‍ ഓടിനടക്കുവാണ്
ഇതിന്ന് ശരിയയില്ലെങ്കില്‍ ഇവന്മാരെല്ലാം എന്റെ നെഞ്ചത്ത് കയറി പൊങ്കാല ഇടുമല്ലോ പൊന്നുമുത്തപ്പാ -- ഹരീഷേട്ടന്റെ ആത്മഗതം
ആദ്യാക്ഷരി, കര്‍ഷകന്‍, നിരക്ഷരന്‍ - നല്ല കോമ്പിനേഷന്‍


ഈറ്റ് :
ആദ്യത്തെ ചിത്രം സഹപബ്ലോഗര്‍മാരുടെ ഭക്ഷണത്തിനോടുള്ള വെറുപ്പ് കാരണം(ആര്‍ക്കും വിശപ്പില്ല്ലായിരുന്നു :P ) , ആകെ കുളമായിവ്യക്തതയുള്ള വെര്‍ഷന്‍

ഭക്ഷണം കണ്ടപ്പോ കുഞ്ഞിനെ മറന്നു അല്ലെ???സുഹൃദ്സംഗമം

കുഞ്ഞാപ്പു, തെറ്റി , കുഞ്ഞ് അപ്പുകൂട്ടുകാര്‍ക്കായി ഒരു മല്‍സരം, ഇതാരുടെ കാര്‍

ക്ലൂ : വളരെ "പാവപ്പെട്ട" ഒരു മനുഷ്യന്റെതാണ്പട്ടം പറത്തിക്കളിക്കാന്‍ വരുന്നോ
തെങ്ങു ചതിച്ചല്ലോ ഈശ്വരാ......
പട്ടം തെങ്ങില്‍ കുടുങ്ങിയപ്പോള്‍ അപ്പുവേട്ടന്‍ കരഞ്ഞുതുടങ്ങി, അപ്പോള്‍ അനിയന്‍
ഷിജു, സഹായിക്കാനെത്തി.ഒന്നു കേറിവാടെ ,അവിടെയൊക്കെ കണ്ണിക്കണ്ട ചാവേറ്‍കളും അനോണികളും കറങ്ങി നടപ്പുണ്ട്.


ചാവേറല്ലാ ആരുവന്നാലും ഞങ്ങള്‍ക്ക് പുല്ലാണ് -- അങ്കിളും സംഘവും

ചാവേര്‍ എന്നും അനോണി എന്നും കേട്ടപ്പോള്‍ അക്രമാസക്തരായ ബ്ലോഗേര്‍സ്സ്.

ഇതാണ് നിഴല്‍ചിത്രങ്ങള്‍ - എവിടെ ഫോട്ടോയെടുക്കുന്ന കണ്ടാലും ഓടിവന്ന് മുന്നില്‍ ചാടിക്കോളും, ജോയും മുള്ളുക്കാരനും :)
ഒറ്റയെണ്ണത്തിനെ വിടരുത്. എല്ലാരുടെ ഫൊട്ടോയും ഞാന്‍ ബ്ലോഗിലിടും, പാവപ്പെട്ടവന്‍
ചങ്ങായീസ്കവിതാ മാഷ് -- മനുവിന്റെ കുട്ടിക്കവിത

വിടപറയുകയായി - അച്ചായന്റെ സെന്റി, നില്ക്കുന്ന നില്പ് കണ്ടാത്തോന്നും പാടുവാണെന്ന്
മധുരം മലയാളം -- ലതിച്ചേച്ചിയുടെ കവിത
വാഴക്കോടന്റെ പലവര്‍ണ്ണപ്പാട്ടുകള്‍

ഈ കൊച്ചുമിടുക്കിയുടെ പേര് മറന്നുപോയി
പാട്ടുപാടാനാളുണ്ടോ - എല്ലാരേം കൊണ്ട് പാടിച്ചേ ലതിച്ചേച്ചിയ്ക്ക് മതിയാകത്തൊള്ളുമൊബൈലില്‍ എടുത്ത ഏതാനും ചിത്രങ്ങള്‍


അവസാനമായി കരളലിയിപ്പിക്കുന്ന കാഴ്ച
-
-
-
-
-
-
-
-
-
-

-
-

ഇത് കണ്ടാല്‍ സഹിക്കുമോ, അനോണികളേ, ഇതാണ്, 250 രൂഫാ വിലയുള്ള ഗമണ്ടന്‍ സാധനം :)


ഇനിയുള്ളത് വീഡിയോ ആണ്. ഉടനെ തന്നെ അപ്ലോഡ് ചെയ്യാം

16 comments:

ഹരീഷ് തൊടുപുഴ said...

ആഹാ‍!!!
എന്റെ പലപോസിലുള്ള കുറേ ഫോട്ടൊസ് ഉണ്ടല്ലോ..

എല്ലാം ഞാനടിച്ചു മാറ്റി ഓർക്കുട്ടിലിടും ട്ടോ..

ഇനിയുമുണ്ടെങ്കിൽ ദയവായി എനിക്കൊന്നു മെയിൽ ചെയ്യൂ..

Typist | എഴുത്തുകാരി said...

ഞാനാണാദ്യം അല്ലേ? ഉടക്കുന്നു തേങ്ങ. ഇനിയും സ്റ്റോക്കുണ്ടോ മാഷേ? മീറ്റിന്റെ ഒരു ബാക്കിപത്രം ഞാനും ഇട്ടിട്ടുണ്ട്.

junaith said...

ഈ കൊച്ചുമിടുക്കിയുടെ പേര് മറന്നുപോയി-ഇത് അരീക്കോടന്‍ മാഷിന്റെ മകള്‍ ആയിഷ
തോന്ന്യാസ പീഡനം നന്നായി പതിഞ്ഞിരിക്കുന്നു...പൊങ്ങ്സേ....കരുതിയിരുന്നോ..

കുമാരന്‍ | kumaran said...

:)

അനിൽ@ബ്ലൊഗ് said...

ഒരു ചെറു ഗാപ്പിനുശേഷം വീണ്ടും ചെറായ് ചിത്രങ്ങള്‍ !!

ചാണക്യന്‍ said...

ചെറായി ചിത്രങ്ങൾക്ക് നന്ദി....

മീര അനിരുദ്ധൻ said...

കുറച്ചൊരു ഗ്യാപ്പിനു ശേഷം മീറ്റിന്റെ ചിത്രങ്ങൾ വീണ്ടും കാണുമ്പോൾ ഒരു സന്തോഷം തോന്നുന്നു.ഇനിയും ഒരുപാട് ഒരു പാട് മീറ്റുകൾ ഉണ്ടാകട്ടെ.

അരുണ്‍ കായംകുളം said...

ഈ പോസ്റ്റില്‍ രാഷ്ട്രിയ ഇടപെടലുണ്ടോ?അല്ല എന്നെ കണ്ടില്ല!!

അപ്പു said...

സന്തോഷമായി വ്യാസാ‍ാ അല്ല വത്സാ..

കൊട്ടോട്ടിക്കാരന്‍... said...

ചെറായി അങ്ങനങ്ങു തീര്വേ..!
തൊടങ്ങീട്ടല്ലേ ഉള്ളൂ...
ശരിയാക്കിത്തരാം...ഹഹഹ

നിരക്ഷരന്‍ said...

വേദവ്യാസാ ...ഹരീഷിനിട്ട് പണി കൊടുത്തത് എനിക്കിഷ്ടായി :)

ഹരീഷേ ഞാന്‍ വിട്ടൂ.... :)

മാംഗ്‌ said...

no words to say something simply super... i miss all this.

Areekkodan | അരീക്കോടന്‍ said...

ഞാന്‍ പ്രതിഷേധിക്കുന്നു... കുടുംബ സമേതം വന്നിട്ട്‌ എവിടെയും കാണുന്നില്ല!!!! ഹായ്‌ ഹീ.....വീണ്ടും ചെറായി ഓര്‍മ്മിപ്പിച്ചത്‌ നന്നായി. പിന്നെ കവിത ആലപിക്കുന്നത്‌ എണ്റ്റെ മകള്‍ ലുലു എന്ന ഐഷ നൌറ(ജുനൈദ്‌ പറഞ്ഞത്‌ തന്നെ)

premanandan | പ്രേമാനന്ദന്‍ ... said...

സന്തോഷമായി വ്യാസാ‍ാ

തറവാടി said...

ഞങ്ങളൂടെ കപ്പിള്‍ ഫോട്ടോ എടുത്തവരാരും അയച്ച് തരിക പോലും ചെയ്തില്ല,ഇവിടെയെങ്കിലും കണ്ടതില്‍ സന്തോഷം.നന്ദി :)

വേദ വ്യാസന്‍ said...

എല്ലാവര്‍ക്കും നന്ദി :)