Wednesday, February 3, 2010

ഭൂമിക്കൊരു ചരമഗീതം

ഭൂമിക്കൊരു ചരമഗീതം
അമ്മതന്‍ മാറുപിളര്‍ന്നു തേടുന്നതെന്തു നീ
പെറ്റമ്മ തന്‍ രോദനം കേള്‍ക്കുവതില്ലെയോ
രമ്യ ഹര്‍മ്മ്യങ്ങള്‍ പടുത്തുയര്‍ത്തുവാന്‍
അമൂല്യ രത്നങ്ങള്‍ തേടുന്നുവോ ?

22 comments:

Renjith Kumar CR said...

ഇത് എവിടെയാണ് മാഷേ...
കൊള്ളാം :)

AbyAUS said...

ദിവടേയല്ലെ പണ്ട് ജോസ്പ്രകാശ് രാജുമുതലയെ വളര്‍ത്തിയിരുന്നത്..?? .. കൊള്ളാട്ടാ‍ാ,,,!!

ശ്രീ said...

തലക്കെട്ട് നന്നായി ചേരുന്നു

വിഷ്ണു | Vishnu said...

ഏഴിമല പൂഞ്ചോല എന്ന ഗാനം ഇവിടെ അല്ലെ ചിത്രീകരിച്ചേ?

Sabu Kottotty said...

മണ്ണിന് ആവശ്യം വന്നാല്‍ ഭൂമീന്നല്ലാതെ ആകാശത്തൂന്നെടുക്കാന്‍ പറ്റുമോ..?

അരുണ്‍ കരിമുട്ടം said...

തലക്കെട്ടും പടവും വരികളും ഇഷ്ടായി

Typist | എഴുത്തുകാരി said...

ചിത്രത്തിനു പറ്റിയ അടിക്കുറിപ്പ്.

nandakumar said...

ഗംഭീരം... ശരിക്കും ഭീകരത ഫീല്‍ ചെയ്യുന്നു.

(തലക്കെട്ടൂം അടിക്കുറിപ്പുമൊന്നും വേണമെന്നില്ല, ആ ഒരൊറ്റ ചിത്രത്തില്‍ എല്ലാമുണ്ട്)

ഖാന്‍പോത്തന്‍കോട്‌ said...

ചിത്രം നന്നായിട്ടുണ്ട്..!! നാം ചെയ്യുന്നത് എന്തെന്ന് നാം അറിയുന്നില്ല..!!!

വാഴക്കോടന്‍ ‍// vazhakodan said...

ഈ കാഴ്ചകള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായിരിക്കുന്നു. പലയിടത്തു നിന്നും ചരമ ഗീതം കേള്ക്കുന്നു. നല്ല ചിത്രം !

Anil cheleri kumaran said...

നല്ല പ്രതികരണം. തുടരുക

Seek My Face said...

അടി പൊളി മാഷേ ....എവിടാ ഇത് കാണാനേ കിട്ടുന്നില്ലല്ലോ ?

khader patteppadam said...

അമ്മതന്‍ മാറത്ത് ആദ്യത്തെ തൊഴികൊടുത്തതും ഖനനം നടത്തിയതും നാം തന്നെയല്ലെ..? സര്‍വ്വം സഹ: അമ്മ.

Unknown said...

ചരമഗീതം ശെരിക്ക് ഫീൽ ചെയ്യുന്ന പടം

ചെലക്കാണ്ട് പോടാ said...

അടിക്കുറിപ്പ് ജോര്‍.

കുഴിച്ച് കുഴിച്ച് കൊന്നാളുകയാണല്ലേ...

ചെലക്കാണ്ട് പോടാ said...

@വിഷ്ണു, ആ പൂഞ്ചോലയൊന്നും ഇപ്പം കാണില്ല മാഷേ.

വേണു venu said...

“ചരമ ഗീതം“
ഗീതം എന്നാല്‍ മനസ്സിന് കുളുര്‍മ്മ നല്‍കുന്ന നന്മ നല്‍കുന്ന എന്തോ ഒക്കെയോ അല്ലേ. ഗീതം ഞാന്‍ മാറ്റുന്നു. രോദനം എന്ന് മാറ്റിയാലോ.
“ചരമ രോദനം”
അവനവനു വീഴാനായി കുഴിക്കുന്ന കുഴിയുടെ ചിത്രം,
വലിയ വായില്‍ വിളിച്ചലറുന്ന രോദനം.:( ‍

Rakesh R (വേദവ്യാസൻ) said...

@Renjith :
പോത്തന്‍കോടിനടുത്ത് കാട്ടായിക്കോണം ആണ് സ്ഥലം :)

@AbyAUS :
ഇതിന്റെ തൊട്ടപ്പറുത്തുള്ള കുളത്തിലാ ആ മുതലക്കുഞ്ഞുങ്ങള്‍ :)

@ശ്രീ :
നന്ദി :)

@വിഷ്ണു :
അല്ല വിഷ്ണു, ഇത് എന്റെ വീടിനടുത്തുള്ള പാറമടയാണ് :)

@കൊട്ടോട്ടിക്കാരന്‍... :
പാറയുടെ ആവശ്യകാരാണ് ഇതിനു പിന്നില്‍ , പക്ഷെ വളരെ പരിസ്ഥിതി നാശം വരുത്തുന്ന പ്രവര്‍ത്തനമല്ലേ ഇത് ??

@അരുണ്‍ കായംകുളം :
നന്ദി :)

@Typist | എഴുത്തുകാരി
നന്ദി :)

@നന്ദകുമാര്‍ :
നന്ദേട്ടാ നന്ദി :)

@ഖാന്‍പോത്തന്‍കോട്‌ :
നമ്മുടെ പോത്തന്‍കോട്ടാണ് ഈ സ്ഥലം :)

@വാഴക്കോടന്‍ ‍// vazhakodan :
നന്ദി :)

@കുമാരന്‍ | kumaran :
തുടരാം , കുമാരേട്ടാ :)

Rakesh R (വേദവ്യാസൻ) said...

@Seek My Face :
പോത്തന്‍കോടിനടുത്ത് കാട്ടായിക്കോണം എന്ന സ്ഥലത്താണ് ഈ പാറമട :)

@khader patteppadam :
അതെ സര്‍വ്വം സഹ അമ്മ :)

@പുള്ളിപ്പുലി :
:)

@ചെലക്കാണ്ട് പോടാ :
നന്ദി :)

@വേണു venu :
ചെറിയ ക്ലാസ്സില്‍ ഇതേ പേരില്‍ ഒരു പാഠം പഠിക്കാന്‍ ഉണ്ടായിരുന്നു :) അതാ അങ്ങനെ കൊടുത്തത് ... മരണത്തിന്റെ സംഗീതം എന്ന് നിര്‍വ്വചിക്കാമല്ലോ :)

രഞ്ജിത് വിശ്വം I ranji said...

ജെയിംസ് കാമറൂണ്‍ പണ്ടോറ കണ്ടു പിടിച്ചതു കൊണ്ട് കാശുള്ള അമേരിക്കക്കാര്‍ക്ക് പോയൊ രക്ഷപെടാനൊരു സ്ഥലമായി. ഈ ഭൂമിയെ ഇങ്ങനെ കൊന്നാല്‍ നമ്മളൊക്കെ എവിടെ പോകും വ്യാസാ..

Prasanth Iranikulam said...

Excellent photo!!!!
Telling the storey!!
good one

Unknown said...

its a gud poem......