Monday, October 12, 2009

നിവൃത്തിയില്ലെനിയ്ക്കിതല്ലാതൊന്നുമേ ...



മതിയ്ക്കുന്നു ഞാന്‍ നിന്‍ ജീവനെ പക്ഷെ
മതിയാകയില്ല നിന്‍ മാംസമെനിയ്ക്ക്

വിറയ്ക്കുന്നുവെന്‍ പല്ലുകള്‍ സ്വയമറിയാതെ
നിരാലംമ്പനാം നിന്‍ മെയ്യില്‍ കോര്‍ക്കുമ്പോള്‍

ശപിക്കല്ലേ നീയെന്നെ സോദരാ
നിവൃത്തിയില്ലെനിയ്ക്കിതല്ലാതൊന്നുമേ ...







15 comments:

Anil cheleri kumaran said...

പടങ്ങളും വരികളും ടച്ചിംഗ്..

പാവത്താൻ said...

നല്ല പടങ്ങള്‍, യോജിച്ച വരികള്‍..ആശംസകള്‍

nandakumar said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്

വാഴക്കോടന്‍ ‍// vazhakodan said...

നല്ല ചിത്രങ്ങള്‍..ആശംസകള്‍

Prasanth Iranikulam said...

നിരീക്ഷണം കൊള്ളാം, നന്നായിരിക്കുന്നു!!

താരകൻ said...

എല്ലാം കൊള്ളാം ..പക്ഷെ നിവൃത്തികേടെന്തെന്നു മാത്രം തിരിഞ്ഞില്ല..ഇനി ഞാൻ പൊട്ടനല്ലേരിക്ക്യോ?

Rakesh R (വേദവ്യാസൻ) said...

@കുമാരന്‍ | kumaran:
നന്ദി :)

@പാവത്താന്‍ :
നന്ദി :)

@നന്ദകുമാര്‍ :
വരികളോ ???

@വാഴക്കോടന്‍ ‍// vazhakodan :
വരികളോ ???

@Prasanth - പ്രശാന്ത്‌ :
നന്ദി :)

@താരകന്‍ :
പ്രത്യേകിച്ച് പുല്‍ച്ചാടിയോട് വിരോധമില്ലെങ്കിലും അതിനെ കൊല്ലേണ്ടിവന്ന നിവൃത്തികേടാണ്(ഭക്ഷണത്തിനായ്) ഞാനുദ്ദേശിച്ചത് :)

ഭൂതത്താന്‍ said...

"മതിയ്ക്കുന്നു ഞാന്‍ നിന്‍ ജീവനെ പക്ഷെ
മതിയാകയില്ല നിന്‍ മാംസമെനിയ്ക്ക്"

നല്ല വരികള്‍ ...സത്യത്തില്‍ വേദ വ്യാസന്‍ എന്ന് കണ്ടപ്പോള്‍ ഒന്നു ഞെട്ടി ഈ ഭൂതം ...അങ്ങോര്‍ ഇവിടേം എത്തിയോന്നു സംശയം തോന്നി കേറിയതാ ....വന്നപ്പോള്‍ ദേ പഴയ വേട്ട ഇവിടേം ....അന്ന് കവി പാടിയ പോലെ കീച്ചാം....."മാ നിഷാദ "

വിഷ്ണു | Vishnu said...

വളരെ നല്ല ചിത്രങ്ങള്‍. ഇവ ഇത്ര ക്ഷമയോടെ പകര്‍ത്താന്‍ നന്നായി പണി പെട്ടു അല്ലെ ;-)

Thus Testing said...

നല്ല ചിത്രങ്ങള്‍...

രാജീവ്‌ .എ . കുറുപ്പ് said...

മച്ചൂ തകര്‍പ്പന്‍ പടം ട്ടാ

Kvartha Test said...

നല്ല പടങ്ങള്‍. പടമെടുക്കാനുള്ള ക്ഷമയെ നമിക്കുന്നു.

നിവൃത്തിയില്ലെങ്കിലും എടുക്കാന്‍ പറ്റാത്ത ഭാരമാണ് ആഹാരത്തിനുവേണ്ടി എടുത്തുകൊണ്ട് അവന്‍ പോകുന്നത്, ചിന്തിപ്പിക്കുന്നു...

Sabu Kottotty said...

ചിത്രങ്ങള്‍ വളരെനല്ലത്,
പക്ഷേ ഉത്തരവാദിത്വങ്ങള്‍ ഏറ്റതിനുശേഷം അതു നടപ്പാക്കുന്നതിലുള്ള വേദവ്യാസന്റെ ശുഷ്കാന്തിയ്ക്കാണ് എന്റെ അഭിനന്ദങ്ങള്‍...

Unknown said...

കൊള്ളാമല്ലോ... കൊല്ലുന്നതിനും ഒരു ന്യായീകരണം അല്ലേ... പക്ഷെ വരികള്‍ നന്നായിട്ടുന്ദു കേട്ടോ :-)
Keep it up!

Rakesh R (വേദവ്യാസൻ) said...

@ഭൂതത്താന്‍ :
ഇതുവഴി വന്നതിന് നന്ദി :)

@വിഷ്ണു :
അതെ കുറച്ചധികം കാത്തിരിയ്ക്കേണ്ടി വന്നു.

@അരുണ്‍ ചുള്ളിക്കല്‍ :
നന്ദി :)

@കുറുപ്പിന്‍റെ കണക്കു പുസ്തകം :
നന്ദി :)

@ശ്രീ (sreyas.in) :
നന്ദി :)

@കൊട്ടോട്ടിക്കാരന്‍ :
നന്ദി :)

@Vidya :

നന്ദി :)