Thursday, July 30, 2009

ചെറായി മീറ്റ് (ആദ്യത്തെ പോസ്റ്റ്‌ )


ആരാധകരുടെ വമ്പിച്ച അഭ്യര്‍ത്ഥന പ്രകാരം (ഉവ്വ ഉവ്വ) ചെറായി മീറ്റിന്റെ ചിത്രങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു....

ആദ്യത്തെ പോസ്റ്റില്‍ തന്നെ ചെറായി മീറ്റ്‌ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം ഞാന്‍ രേഖപ്പെടുത്തിക്കൊള്ളട്ടെ
ആദ്യത്തെ ഫോട്ടോ തന്നെ അനിലേട്ടന്റേന്ന് അടിച്ച് മാറ്റിയത് (നല്ല തുടക്കം നന്നായി വരും)


********************************************************************************
ചിത്രങ്ങള്‍ക്കൊന്നും അടിക്കുറിപ്പില്ല , എല്ലാം മേല്‍ക്കുറിപ്പുകളാണ്, ആദ്യം അതു വായിക്കുക എന്നിട്ട് ചിത്രങ്ങള്‍ കാണുക. മാത്രമല്ല ചിത്രങ്ങളെല്ലാം വലുതക്കി കാണുകയും വേണം എന്നാലേ ഞാന്‍പരഞ്ഞതൊക്കെ നിങ്ങള്‍ക്ക് കാണാനാകൂ
********************************************************************************


ഉദയസു‌ര്യനെ തോല്‍പ്പിച്ചുകൊണ്ട് ഞാന്‍ രാവിലെ എഴുന്നേറ്റു. മീറ്റിന്റെ കാര്യം ആലോചിച്ചപ്പോള്‍ കാലത്തെയുള്ള പതിവ് മടി മാറി. ജനശതാബ്ദിക്കായി കാത്തിരിക്കുമ്പോള്‍ ഒരു പരാജിതന്‍ തെങ്ങോലകള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്നു



തിരുവനന്തപുരത്തുനിന്നുമുള്ള എല്ലാ ബ്ലോഗര്‍മാരേയും വഹിച്ച, D1 കമ്പാര്‍ട്ട്മെന്റിന് എന്റെ വ്യക്തിപരമായുള്ളതും ബൂലോകത്തിന്റെ പേരിലും നന്ദി രേഖപ്പെടുത്തുന്നു.


ഞങ്ങളുമുണ്ട് ചെറായിയ്ക്ക് എന്നും പാടി ഞങ്ങളുടെ കൂടെ വന്ന മേഘകുമാരികള്‍



ഞങ്ങള്‍ പെയ്തു തുടങ്ങിയാല്‍ എങ്ങനെ മീറ്റും എന്ന് പ്യാടിപ്പിക്കാന്‍ നോക്കിയ കുറുമ്പന്‍മാര്‍


എറണാകുളത്തിറങ്ങി എല്ലാവരും ക്യാമറപുറത്തെടുത്തപ്പോള്‍ നിരാശനായി സുരേഷ് ഗോപി സ്റ്റൈലില്‍ കേരള ഫാര്‍മര്‍ ചന്ദ്രേട്ടന്‍ (പുള്ളിക്കാരന്റെ മൊബൈല്‍ ചാര്‍ജ് തീര്‍ന്നു കിടപ്പിലായിപ്പോയി)


പോകുന്ന പോക്കില്‍ വെള്ളായണി വിജയന്‍ ചേട്ടനെ നോക്കി ഒരു ആത്മഗതം "താന്‍ കുടുതല്‍ നെഗളിക്കേണ്ട വെള്ളായണീ , ചെറായിയില്‍ എത്തിക്കോട്ടെ, ചാര്‍ജര്‍ കിട്ടിക്കോട്ടെ ഞാനും തുടങ്ങും ഫോട്ടം പിടുത്തം "


അമരാവതിയുടെ മുറ്റത്ത് ബൂലോകരുടെ അഭ്യാസപ്രകടനത്തിന്റെ സ്വാഗതബാനര്‍


250രൂപാ തന്നലേ കൊട്ടോട്ടിയ്ക്ക് ഇരിപ്പിടം പോലും കൊടുക്കത്തുള്ളുവെന്ന് എഴുത്തുകാരി ചേച്ചിയുടെ ഭീഷണി കേട്ടപ്പോ എന്തുചെയ്യണം എന്നറിയാത്ത കൊട്ടോട്ടി (ചിത്രം വെള്ളായണി ചേട്ടന്റേന്ന് അടിച്ച് മാറ്റിയത്)ഭാര്യയേയും മകളേയും കൊണ്ടുവരാന്‍ കഴിഞ്ഞ സന്തോഷത്തില്‍ മണിചേട്ടന്‍
ആരുടെയോ കത്തി കേട്ട് അന്തംവിട്ട് നില്‍ക്കുന്ന ബൂലോകര്‍
ഞാന്‍ ഫോട്ടോയെടുക്കുന്നതു കണ്ട് എല്ലാവരും ഞാന്‍ ഞാന്‍ എന്നും പറഞ്ഞ് എന്റെ നേരെ നോക്കി ചിരിയ്ക്കുന്നു ;)
എന്റെ ക്യാമറക്കണ്ണില്‍ അകപ്പെട്ട വെള്ളായണിചേട്ടന്റെ വെപ്രാളം


(സംഘര്‍ഷാവസ്ഥ)
ചാരനോ, തീവ്രവാദിയോ എന്ന് കരുതി കൊട്ടോട്ടിക്കാരനെ അപ്പുവേട്ടന്‍ തടഞ്ഞപ്പോള്‍, കൊട്ടോട്ടിയ്ക്ക് പണി കൊടുത്താലോ എന്ന് പോങ്ങേട്ടന്‍ സജീവേട്ടനോട് ചോദിക്കുന്നതിനിടയില്‍ ഫാര്‍മറേട്ടന്‍ " ആരടാ അത് " എന്നലറിക്കൊണ്ട് മുന്നോട്ട് .........
ഹരീഷേട്ടന്‍ ആരുടെ പടമാണെടുക്കുന്നതെന്ന് എനിയ്ക്ക് മനസ്സിലായില്ല, രമണിക ചേട്ടന് മനസ്സിലായോ ?????? ആവോ
വിട്ടുപിടി മോനേ ഇതു ഇനം വേറെയാ (പോടാ പോടാ പോയി തരത്തിന് കളിക്കെടാ).... കമന്റടിക്കാന്‍ നോക്കിയ പോങ്ങേട്ടനെ ചന്ദ്രേട്ടന്‍ വിരട്ടുന്നു
ഇമചിമ്മാതെ പരിപാടികള്‍ വീക്ഷിയ്ക്കുന്ന ഈ സദസ്സിനെ സമ്മതിയ്ക്കണം.... ഇല്ലേല്‍ ഇവരൊന്നും സമ്മതിക്കുകേലാ...

നിരക്ഷരന്റെ മറവിലായാല്‍ തന്നെ ആരും കണ്ടില്ലെങ്കിലോ എന്ന ഭയത്താല്‍ എഴുന്നേറ്റുനില്‍ക്കുന്ന സജീവേട്ടന്‍. പാവപ്പെട്ടവന്റെ ഒരു ഫോട്ടൊ എടുക്കാന്‍ ശ്രമിയ്ക്കുന്ന എന്നെ അദ്ദേഹം കൊല്ലുമെന്ന് ഭിഷണിപ്പെടുത്തുന്നതും നിങ്ങള്‍ക്ക് കാണാം.
വമ്പന്‍ അഭിനയം
എന്നെ വിളിച്ച് മൂന്ന് പേരുടെയും ഫോട്ടം പിടിയ്ക്കാന്‍ പറഞ്ഞിട്ട് ഒന്നുമറിയാത്ത പോലെ അകലങ്ങളില്‍ നോക്കി നില്‍ക്കുവാണ് വിശാലമനസ്കന്‍(പേര് നന്ദകുമാര്‍, ഞാന്‍ പരിചയപ്പെടാന്‍ ചെന്നപ്പോള്‍ വിശാലമനസ്കന്‍ എന്നാണ് എന്നോട് പറഞ്ഞത്, വിശാലമായ മനസ്സുള്ളവന്‍ എന്ന് മാത്രമേ അതിന് അര്‍ത്ഥമുള്ളു എന്ന് അപ്പൊഴാന്നും മനസ്സിലായില്ല). അഭിനയ ചക്രവര്‍ത്തി മിസ്റ്റര്‍ സജീവ് , അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. പക്ഷെ പാവം പോങ്ങേട്ടന്‍ കള്ളി വെളിച്ചത്താക്കി പോട്ടിച്ചിരിയ്ക്കുന്നു.
വിനയത്തോടെ വിനയന്‍

വെള്ളായണി ചേട്ടന്റെ ആത്മപ്രകാശനം
എന്നെ കണ്ടപ്പോള്‍ വേറെ ആരോ ആണെന്ന് തെറ്റിദ്ധരിച്ച് സിജുവെട്ടനും സജിവേട്ടനും , എന്നെ മൈന്റ് ചെയ്യാതെ നില്‍ക്കുന്നത് ആക്റ്റീവ് അല്ലാത്ത ബ്ലോഗര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ കുമാര്‍ നീലകണ്ഠന്‍.വാഴക്കൊടന്റെ പോഴത്തരങ്ങള്‍ ക്യാമറയില്‍ കയറ്റാന്‍ പാടുപെടുന്ന ഹരിഷേട്ടന്‍

ഫോട്ടം പിടിക്കുന്നത്‌ കണ്ട് ബലം പിടിയ്ക്കുന്ന തോന്ന്യാസി , തോന്ന്യാസിയോടു ചിരിക്കേണ്ടതെങ്ങനെ എന്ന് കാണിച്ച്കൊടുക്കുന്ന വാഴയേയും , ശ്ശെടാ ഇവനിതെന്താ കാണിയ്ക്കുന്നെതെന്ന് പറഞ്ഞ് തലയ്ക്ക് കയ്യും വയ്ച്ചിരിയിക്കുന്ന പാവപ്പെട്ടവനെയും കാണാം
സൂര്യോദയത്തിന്റെ വാചകമടി ഞാന്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ തന്റെ ഫോട്ടോയാണെന്ന് കരുതി പോസ് ചെയ്യുന്ന ഹരീഷേട്ടന്‍.
കായകുളത്ത് ഇത്രെം വലിയ മൈക്ക് ഇല്ല, കിട്ടിയ അവസരം മുതലാക്കിക്കളയാം (മൈക്ക് ഓഫ് ചെയ്തിട്ട് അരുണേട്ടന് കൊടുത്തപ്പോള്‍)
ശാന്തസുന്ദരമെന്ന് തോന്നുമെങ്കിലും അകത്ത് വലിയ "ബൂകമ്പങ്ങള്‍" നടക്കുക്കയാണ്
ഒരു മൈക്ക് തിന്നുകഴിഞ്ഞു ഇനി അടുത്തത് (സുല്ലിന്റെ തേങ്ങയുടയ്ക്കല്‍ കര്‍മ്മം കണ്ട് എല്ലാവരും സുല്ലിട്ടു)
കമന്റടിക്കുന്നവര്‍ (ആരേലും എന്തേലും പറഞ്ഞുതുടങ്ങിയാല്‍ ഉടനെ കേറി കമന്റടിക്കാന്‍ കുറേ പഹയന്മാര്‍)
കോട്ടോട്ടിക്കാരന് പറയാനുള്ളത് ... അവസാനം നിര്‍ത്തിയ്ക്കാന്‍ പെട്ട പാട് ഞങ്ങള്‍ക്കേ അറിയൂ(കല്ലുവച്ച നുണകളില്‍ തുടങ്ങി,ഫ്രീ സാമ്പിളിലേയ്ക്ക് കടന്നപ്പോള്‍ ഞങ്ങളെല്ലാം ചേര്‍ന്ന് അവസാനിപ്പിച്ചു.)

അങ്കിളിന്റെ സാരോപദേശകഥകള്‍
ചക്കപ്പഴവും വയണയപ്പവും എല്ലാം കൊള്ളാം, പക്ഷെ ഈ പഞ്ചാരകൂടിയാല്‍ എന്ത് ചെയ്യും :)
ലതിചേച്ചിയുടെ സ്വന്തം സുഭാഷേട്ടന്‍
അക്ഷരലോകത്ത് തപ്പിത്തടയുന്ന നിരക്ഷരന്‍
ഈ ബോഗ് മീറ്റിന്റെ ഐശ്വര്യം
ആരും പാടാന്‍ വന്നില്ലെങ്കില്‍ ഞാനിപ്പോ പാടും (ഇത് കേട്ടതോടെ പാടാനറിയാത്തവര്‍ വരെ ഓടി വന്ന് പാടി)
സജീവേട്ടനെക്കൊണ്ട് ഒരു രക്ഷയുമില്ലാ, വരയോ വര വര





മര്യാദയ്ക്ക് വരിവരിയായി നിന്നാല്‍ പടം വരച്ചുതരാമെന്ന് സജീവേട്ടന്‍ പരഞ്ഞതുകേട്ട് അനുസരണക്കുട്ടികളായ ബൂലോകര്‍ഇങ്ങേരിതെപ്പ വരച്ച് തീര്‍ക്കാനാണ് ഇതൊരു നടയ്ക്ക് പോകുമെന്ന് തോന്നണില്ല (അരുണേട്ടന്റെ ആത്മഗതം അല്പം ഉറക്കെ)
ക്യൂവിനിടയിലും ക്യാമറ കണ്ടപ്പോള്‍ ചാടിവീഴുന്ന അരുണേട്ടന്‍

ചെറിയ വാഴയെ ഹന്‍ലലത്തിനെ (വലിയ പാടുതന്നെ പഹയാ നിന്റെ പേരെഴുതാന്‍) ഏല്‍പ്പിച്ച് വാഴേട്ടന്‍ കര്‍മ്മനിരതനായി

കുറച്ച് തിരക്കിലായതിനാല്‍ മുഴുവന്‍ ചിത്രങ്ങളും ഒരു തല്ക്കാലവിരാമം (ഇങ്ങനെയൊക്കെ തന്നെയാണൊ എന്തോ)


************************************************************
************ തുടരും (ഈറ്റ് കഴിഞ്ഞുള്ള ചിത്രങ്ങള്‍) ****************
************************************************************




17 comments:

അനില്‍@ബ്ലോഗ് // anil said...

ഇതിപ്പഴാണല്ലോ മാഷെ കാണുന്നത്.
മേല്‍ക്കുറിപ്പുകളും കൂടിയായപ്പോള്‍ ചിത്രങ്ങള്‍ രസകരമായി.

Typist | എഴുത്തുകാരി said...

പടങ്ങളും അടിക്കുറിപ്പുകളും, അല്ല, മേല്‍കുറിപ്പുകളും നന്നായി. ഈറ്റ് കണ്ടാല്‍ ഏതു പടം പിടിത്തവും അവിടെ നില്‍ക്കുമല്ലേ?

നരിക്കുന്നൻ said...

കൊള്ളാം... ചേറായി മീറ്റിന്റെ മറ്റൊരു പോസ്റ്റ്.

keralafarmer said...

അടിക്കുറിപ്പ് കണ്ട് സഈലിച്ചവര്‍ക്ക് ഇതൊരു മേല്‍ക്കുറിപ്പ്. എന്റെ മൊമൈബില്‍ ചാര്‍ജില്ലാതായത് നിന്റെ നല്ലകാലം. അടുത്ത തിരുവനന്തപുരം മീറ്റിനാകട്ടെ കാണിച്ചുതരാം. രണ്ട് ഭിത്തിക്കും കൈ ഊന്നി നില്‍ക്കുന്ന ബൂലോകരെല്ലാം അറിയുന്ന മലയാളത്തെ നെറ്റിലെത്തിക്കാന്‍ സൌജന്യ സോഫ്റ്റ് വെയറിലൂടെ സഹായിച്ച സിബുവിന്റെ പേര് ചെറ്റിച്ചല്ലോ ബൂലോഗത്തെ പുതുമുഖമേ.

Anonymous said...

പോങ്ങു എന്നെ സോപ്പിടാന്‍ എന്തൊക്കെ വിശേഷം ചന്ദ്രേട്ട എന്ന് ചോദിച്ചപ്പോള്‍ ഒരു റബ്ബര്‍ ക്ലസുതന്നെ എടുത്തു. അതെല്ലെ മര്യാക്ക് കേട്ടുനില്‍ക്കുന്നത്. പഹന്‍ അതെല്ലാംകൂടെ കൊണ്ടുചെന്നൊരു പോസ്റ്റിട്ടു. ഞാനപ്പോഴെ പറഞ്ഞതാ ആരോടും പറയരുതെന്ന്. കേട്ടില്ല.

Appu Adyakshari said...

വളരെ വ്യത്യസ്തമായ പോസ്റ്റ്.. നന്ദി

ചാണക്യന്‍ said...

നല്ല പോസ്റ്റ്...ആശംസകള്‍....

വാഴക്കോടന്‍ ‍// vazhakodan said...

വേഗം പോരട്ടെ ...മേല്കുറിപ്പ് ഇഷ്ടായി ട്ടോ തുടരൂ..

കണ്ണനുണ്ണി said...

ബാക്കി കൂടെ പോരട്ടെ വ്യാസാ

Lathika subhash said...

നല്ല പോസ്റ്റ്.

ഡോക്ടര്‍ said...

ബാക്കി എവിടെ ... ശരിക്കും ചിരിപ്പിച്ചു... :)

ജിപ്പൂസ് said...

വ്യാസോ.. നന്നായിരിക്കുന്നു മേല്‍ക്കുറിപ്പുകള്‍.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പണ്ടാര തുടക്കം തന്നെ..... അപ്പോ കാണാലോ ഇനീം

ജയതി said...

ബാക്കി ചിത്രങ്ങൾ എവിടെ?

Sabu Kottotty said...

കമ്പ്യൂട്ടര്‍ ഇന്നാണു ശരിയായത്, ശരിയാക്കിത്തരാം...

നിരക്ഷരൻ said...

പോസ്റ്റ് ഇപ്പോഴാണു്‌ കണ്ടത് . മേല്‍ക്കുറിപ്പുകള്‍ കസറി :)

Rakesh R (വേദവ്യാസൻ) said...

ചിത്രങ്ങള്‍ ഇഷ്ടമായി എന്നറിയിച്ച എല്ലാപേര്‍ക്കും നന്ദി :)